ആക്സിസ് ബാങ്കിന് 5853 കോടി അറ്റാദായം
02:46 AM Jan 30, 2023 | Deepika.com
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ആക്സിസ് ബാങ്കിന്റെ അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 62 ശതമാനം വര്‍ധനയോടെ 5,853 കോടി രൂപയിലെത്തി. മുൻ പാദത്തെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ലാഭം മുൻ വർഷത്തെ അപേക്ഷിച്ച് 51 ശതമാനവും മുൻ പാദത്തെ അപേക്ഷിച്ച് 20 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.