വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ഒക്ലൻഡ് നിവാസികൾ
01:10 AM Jan 28, 2023 | Deepika.com
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ വെല്ലിംഗ്ടണിൽ കനത്ത മഴയെത്തുടർന്നു വെള്ളപ്പൊക്കം. വെള്ളിയാഴ്ച 11 മണിക്കൂറിനിടെ 15 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. പലയിടത്തും മുട്ടോളം വെള്ളപ്പൊക്കമുണ്ടായി. ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്. വ്യോമ, റെയിൽ, റോഡ് ഗതാഗതങ്ങൾ സ്തംഭിച്ചു. ആയിരങ്ങളെ ഒഴിപ്പിച്ചുമാറ്റി. സൈന്യം ദുരിതാശ്വാസപ്രവർത്തനങ്ങൾക്കിറങ്ങിയിട്ടുണ്ട്.