കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 102.75 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 50.31 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം.
അറ്റ പലിശ വരുമാനം മുന്‍വര്‍ഷം ഇതേ പാദത്തിലെ 573 കോടി രൂപയില്‍ നിന്ന് ഇത്തവണ 825 കോടി രൂപയായി വര്‍ധിച്ചു. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക അറ്റപലിശ വരുമാനമാണ്. അറ്റ പലിശ മാര്‍ജിന്‍ 88 പോയിന്റ് ഉയര്‍ന്ന് 3.52 ശതമാനത്തിലെത്തി. മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ 2.64 ശതമാനമായിരുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 102.75 കോടി രൂപ അറ്റാദായം
01:07 AM Jan 25, 2023 | Deepika.com