കൊച്ചി: ലുലു വെഡ്ഡിംഗ് ഉത്സവിന് കൊച്ചി ലുലുമാളില്‍ സമാപനം. വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ് തുടങ്ങി വിവാഹത്തിനാവശ്യമായ എല്ലാം ഒരു കുടക്കീഴില് എത്തിച്ചുകൊണ്ടായിരുന്നു വെഡ്ഡിംഗ് എക്സ്പോ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ലുലു മാളില്‍ ഫാഷന്‍ ഷോകളും നടന്നു.
രണ്ടു ദിവസമായിട്ടായിരുന്നു ബ്രൈഡൽ ഫാഷന്‍ ഷോ അരങ്ങേറിയത്. ഷോയുടെ ആദ്യദിനം ലുലു സെലിബ്രേറ്റിലെ മംഗല്ല്യ പട്ടുകള്‍ അണിഞ്ഞുകൊണ്ടായിരുന്നു മോഡലുകള്‍ റാംപില്‍ ചുവടുവച്ചത്. മലബാര്‍ ഗോള്‍ഡിന്റെ ആഭരണങ്ങളായിരുന്നു മോഡലുകളുടെ മുഖ്യ ആകര്‍ഷണം.
ആദ്യഷോയില്‍ സിനിമാ താരം നയന എല്‍സ ഷോ സ്റ്റോപ്പറായി റാംപില്‍ ചുവടുവച്ചു. ശേഷം ബിബയുടെ എത്തിനിക് വെയര്‍ ധരിച്ചുകൊണ്ടുള്ള ഷോയിൽ മോഡലുകള്‍ക്കൊപ്പം ചുവടുവച്ച് നടി ഷാലിന്‍ സോയ തിളങ്ങി. ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോയുടെ രണ്ടാം ദിനത്തില്‍ ജയ്പ്പൂര്‍ കളക്ഷന്‍സിന്റെയും, എത്തിനിക് ബൈ റയ്മണ്ട്സിന്റെയും ഷോകള്‍ നടന്നു. റാംപില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു, നടി നിരഞ്ജന അനൂപ് എന്നിവരും ചുവടുവച്ചു.
എത്തിനിക് കളക്ഷന്‍സ് ഷോയില്‍ പുരുഷ മോഡലുകള്‍ക്കൊപ്പം നൃത്തം ചെയ്തുകൊണ്ടാണ് നടന് കൈലാഷ് എത്തിയത്. ലുലു വെഡ്ഡിംഗ് ഉത്സവിന്റെ ഭാഗമായി നടന്ന ഫാഷന്‍ ഷോയുടെ അവസാന ഷോയില്‍ ലുലു സെലിബ്രേറ്റിലെ ബ്രൈഡൽ ലഹങ്ക ധരിച്ചുകൊണ്ടായിരുന്നു മോഡലുകള്‍ അണിനിരന്നത്. അവസാന റാംപില്‍ ചുവടുവച്ച് നടി തന്‍വിയും താരമായി.
ലുലു വെഡ്ഡിംഗ് ഉത്സവ് സമാപിച്ചു
01:07 AM Jan 25, 2023 | Deepika.com