മെൽബൺ: ഓസ്ട്രേലിയയിൽ ഹിന്ദുക്ഷേത്രം ഖലിസ്ഥാനി അനുകൂലികൾ തകർത്തു.
ഇന്ത്യാവിരുദ്ധ ഗ്രഫിറ്റിയും ക്ഷേത്രത്തിൽ എഴുതി. മെൽബൺ ആൽബെർട്ട് പാർക്കിലെ ഇസ്കോൺ ക്ഷേത്രത്തിനു നേർക്കാണ് ആക്രമണമുണ്ടായത്.
അക്രമികൾ "ഹിന്ദുസ്ഥാൻ മൂർദാബാദ്’ എന്ന ഗ്രഫിറ്റിയും എഴുതി. രണ്ടാഴ്ചയ്ക്കിടെ വിക്ടോറിയ സംസ്ഥാനത്ത് മൂന്നാമത്തെ ക്ഷേത്രത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. വിക്ടോറിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജനുവരി 12നു മെൽബണിലെ സ്വാമിനാരായൺ ക്ഷേത്രവും ജനുവരി 16നു വിക്ടോറിയയിലെ കാരം ഡൗൺസിലെ ശ്രീ ശിവവിഷ്ണു ക്ഷേത്രവും ആക്രമിക്കപ്പെട്ടിരുന്നു.
മെൽബണിൽ ഹിന്ദുക്ഷേത്രം ഖലിസ്ഥാനി അനുകൂലികൾ തകർത്തു
12:25 AM Jan 24, 2023 | Deepika.com