ബെയ്ജിംഗ്: ചൈനയുടെ വടക്ക്, മധ്യ, കിഴക്കൻ മേഖലകളിൽ അതിശൈത്യം. സൈബീരിയൻ അതിർത്തിയിലുള്ള ഹൈലോംഗ് ജിയാംഗ് പ്രവിശ്യയിലെ മോഹെയിൽ താപനില മൈനസ് 53 ആണ്. സിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചൈനയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനിലയാണിത്. 1969ൽ രേഖപ്പെടുത്തിയ മൈനസ് 52.3 ആണ് ഇതിനു മുന്പുള്ള ഏറ്റവും താഴ്ന്ന താപനില. അന്ന് മൂന്നു ദിവസം ഇതേ താപനില നിലനിന്നിരുന്നു.
വർഷത്തിൽ എട്ടു മാസവും മഞ്ഞുവീഴ്ചയുള്ള മോഹെയിലെ ശരാശരി താപനില മൈനസ് മൂന്ന് ആണ്.
ചൈനയിൽ അതിശൈത്യം, മോഹെയിൽ താപനില മൈനസ് 53
12:25 AM Jan 24, 2023 | Deepika.com