ജറുസലേം: ഇസ്രയേല്‍ സഖ്യകക്ഷിമന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തെ കോടതിവിധിയെത്തുടര്‍ന്ന് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കി. പരമ്പരാഗത ജൂത നിലപാടുകള്‍ പിന്തുടരുന്ന ഷാസ് പാര്‍ട്ടി അംഗമായ ആരിയേ ദേരിയെയാണ് ഒഴിവാക്കിയത്. ഹൃദയഭാരത്തോടെയും അതീവദുഃഖത്തോടെയുമാണ് ഒഴിവാക്കാനുള്ള തീരുമാനം മന്ത്രി ദേരിയെ പ്രധാനമന്ത്രി അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നു രൂപീകരിച്ച സഖ്യസര്‍ക്കാരില്‍ ആരോഗ്യ, ആഭ്യന്തര വകുപ്പുകളാണ് ആരിയേ ദേരി കൈകാര്യംചെയ്തിരുന്നത്.
കഴിഞ്ഞവര്‍ഷം നികുതിവെട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടി മന്ത്രിയെ ഒഴിവാക്കണമെന്ന് ഇസ്രയേല്‍ സുപ്രീംകോടതി ബുധനാഴ്ച സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
കോടതിയും സര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസം.
കോടതി നിര്‍ദേശം: ഇസ്രയേലിലെ മുതിര്‍ന്ന മന്ത്രിസഭാംഗത്തെ നെതന്യാഹു ഒഴിവാക്കി
12:22 AM Jan 23, 2023 | Deepika.com