ബ്രസീൽ പട്ടാളമേധാവിയെ പുറത്താക്കി
12:22 AM Jan 23, 2023 | Deepika.com
ബ്രസീലിയ: ജനുവരി എട്ടിന് ബ്രസീലിൽ അരങ്ങേറിയ കലാപത്തെത്തുടർന്ന് പട്ടാളമേധാവിയെ പ്രസിഡന്റ് ലുല ഡ സിൽവ പുറത്താക്കി. പട്ടാളമേധാവി സ്ഥാനത്തുനിന്ന് ജനറൽ ജൂലിയ സീസർ ഡ ആരൂഡയെ നീക്കിയതായി ബ്രസീൽ സായുധ സേനയുടെ വെബ്സൈറ്റ് അറിയിച്ചു. ജനറൽ തോമസ് മിഗൂൽ റിബേരിയോ പൈവയാണ് പുതിയ മേധാവി. ഇദ്ദേഹം സൗത്ത് ഈസ്റ്റ് മിലിട്ടറി കമാൻഡായിരുന്നു.