കൊച്ചി: ഗൃഹോപകരണങ്ങളുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് തങ്ങളുടെ വില്പനാനന്തര സേവനം ശക്തമാക്കുന്നു.
ഓക്സിജനില്‍ നിന്നും വാങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്, എല്‍ഇഡി തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കു ഭാവിയില്‍ സംഭവിക്കാവുന്ന കേടുപാടുകള്‍ക്കു പരിരക്ഷ നല്‍കുന്നതടക്കം വില്പനാനന്തര സേവനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്നതെന്ന് ഓക്സിജന്‍ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഷിജോ കെ. തോമസ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
മൊബൈല്‍ ഫോണുകള്‍, ടിവികള്‍ അടക്കമുളള ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ തീയിലോ വെള്ളത്തിലോ വീണു സംഭവിക്കാവുന്ന നഷ്ടങ്ങള്‍ കൂടി ഈ പദ്ധതിയിലൂടെ പരിഹരിക്കാന്‍ സാധിക്കും. പദ്ധതിയിലൂടെ 30 ലക്ഷത്തിലധികം വരുന്ന ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും ഷിജോ കെ.തോമസ് പറഞ്ഞു.
ഓക്സിജന്‍ ഡിവൈസ് കെയര്‍ പദ്ധതികള്‍ അവതരിപ്പിച്ചു
02:31 AM Jan 22, 2023 | Deepika.com