വാഷിംഗ്ടൺ ഡിസി: ഡിസംബർ 19 മുതൽ ജനുവരി 15 വരെയുള്ള 28 ദിവസത്തിനിടെ ലോകത്ത് കോവിഡ് മരണം 20 ശതമാനം വർധിച്ചുവെന്ന് ലോകാരോഗ്യ സംഘടന.
ഇക്കാലയളവിൽ 1.3 കോടി കോവിഡ് കേസുകളും 53,000 മരണവും റിപ്പോർട്ട് ചെയ്തു. അതിനു മുന്പുള്ള 28 ദിവസവുമായി താരതമ്യം ചെയ്യുന്പോൾ കോവിഡ് കേസുകളിൽ ഏഴു ശതമാനവും മരണങ്ങളിൽ 20 ശതമാനവും വർധനയുണ്ടായി.
ജനുവരി ഒന്പതിനും പതിനഞ്ചിനും ഇടയിൽ മാത്രം ലോകമാകെ 28 ലക്ഷം കോവിഡ് കേസുകളും 13,000 മരണവും റിപ്പോർട്ട് ചെയ്തു. ലോകത്ത് ഇതുവരെ 67 ലക്ഷം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
28 ദിവസത്തിനിടെ കോവിഡ് മരണം 20% ഉയർന്നുവെന്ന് ലോകാരോഗ്യ സംഘടന
01:15 AM Jan 21, 2023 | Deepika.com