ലാഹോർ: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് അടുത്തമാസം പാക്കിസ്ഥാനിൽ മടങ്ങിയെത്തും. പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ്(പിഎംഎൽ-എൻ) പാർട്ടിയുടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
അധികാരഭ്രഷ്ടനായ നവാസ് ഷരീഫ് മൂന്നര വർഷമായി യുകെയിലാണു കഴിയുന്നത്. പഞ്ചാബ്, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാക്കിസ്ഥാനിൽ തിരിച്ചെത്തണമെന്ന പാർട്ടി അഭ്യർഥന നവാസ് ഷരീഫ് സ്വീകരിച്ചുവെന്നു പ്രധാനമന്ത്രിയുടെ സ്പെഷൽ അസിസ്റ്റന്റ് മാലിക് അഹമ്മദ് ഖാൻ പറഞ്ഞു.
നവാസ് ഷരീഫ് പാക്കിസ്ഥാനിൽ മടങ്ങിയെത്തുന്നു
11:48 PM Jan 19, 2023 | Deepika.com