സെയില്‍ -എസ്ഐബി ധാരണ പത്രം കൈമാറി
11:57 PM Jan 18, 2023 | Deepika.com
കൊച്ചി: സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) ഡീലര്‍മാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സെയിലും സൗത്ത് ഇന്ത്യന്‍ ബാങ്കും ധാരണയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ പ്രതിനിധീകരിച്ച് പ്രവീണ്‍ ജോയിയും സെയിലിനെ പ്രതിനിധീകരിച്ച് സുരേന്ദ്ര കുമാര്‍ ശര്‍മയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ജെ.ജില്‍ജിത്ത്, ചൈതലി ദേബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.