കോഴിക്കോട്: പാദരക്ഷകൾക്കും അനുബന്ധ വ്യവസായങ്ങൾക്കുമായുള്ള മൊബൈൽ ആപ്പ് ഫുട്ടീംസ് (footeams) ലോഞ്ച് ചെയ്തു.
സിഐഎഫ്ഐ ദേശീയ പ്രസിഡന്റും വാക്കറൂ മാനേജിംഗ് ഡയറക്ടറുമായ വി. നൗഷാദ് സിഐഎഫ്ഐ മുൻ പ്രസിഡന്റായ രാജ്കുമാർ ഗുപ്തയ്ക്ക് ബ്രോഷർ കൈമാറിക്കൊണ്ടായിരുന്നു ലോഞ്ചിംഗ്.
ഇന്ത്യയിലെ പാദരക്ഷാ വ്യവസായങ്ങളുടെ വികസനം ലക്ഷ്യമിട്ട് പാദരക്ഷകൾ, അസംസ്കൃത വസ്തുക്കൾ, മെഷീനറി, മോൾഡ് എന്നിവയുടെ നിർമാതാക്കളെയും ഹോൾസെയിലർമാരെയും റീടെയലർമാരെയും ഉൾപ്പെടുത്തുന്ന ആദ്യത്തെ ബി-ടു-ബി (b2b) ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഫുട്ടീംസ്.
സിഐഎഫ്ഐ സ്റ്റേറ്റ് ട്രഷറർ കെ.കെ. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഇൻഫോടോണ് വെബ് സൊല്യൂഷൻസാണ് ആപ്പ് വികസിപ്പിച്ചത്.
പാദരക്ഷ വ്യവസായങ്ങൾക്കായി "ഫൂട് ടീംസ് ' മൊബൈൽ ആപ്പ്
12:59 AM Dec 10, 2022 | Deepika.com