മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ പടുകൂറ്റൻ മാളിൽ തീപിടിത്തം. മെഗാ ഖിംകി മാളിൽ ഇന്നലെ രാവിലെയുണ്ടായ തീപിടിത്തം രണ്ടു മണിക്കൂറിനുശേഷം നിയന്ത്രണവിധേയമായി.
ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചതാകാമെന്നു സംശയിക്കുന്നു. ആരെങ്കിലും തീയിട്ടതിന്റെ സാധ്യതയും അന്വേഷിക്കുന്നുണ്ട്. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ച പ്രമുഖ പാശ്ചാത്യ കന്പനികളുടെ സ്റ്റോറുകൾ നേരത്തേ ഇവിടെയുണ്ടായിരുന്നു.
റഷ്യൻ മാളിൽ വൻ തീപിടിത്തം
10:31 PM Dec 09, 2022 | Deepika.com