ലണ്ടൻ: ഇറ്റലിയുമായും ജപ്പാനുമായും ചേർന്ന് ബ്രിട്ടൻ പുതിയ യുദ്ധവിമാനം വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് അറിയിച്ചു. ടെംപസ്റ്റ് എന്നു പേരുള്ള പോർവിമാനം പത്തുവർഷത്തിനുശേഷം സേനയിലുൾപ്പെടുത്താനാണു പദ്ധതി.
നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന ഇതിന് റഡാറുകളെ വെട്ടിക്കാനും ഹൈപ്പർസോണിക് മിസൈൽ പ്രയോഗിക്കാനും കഴിവുണ്ടായിരിക്കും. ഇപ്പോഴുള്ള ടൈഫൂൺ ജെറ്റുകൾക്കു പകരമായിട്ടാണു പുതിയ വിമാനം വികസിപ്പിക്കുന്നത്. ഈ പദ്ധതി ബ്രിട്ടനിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ഋഷി സുനാക് പറഞ്ഞു.
യുദ്ധവിമാനത്തിനു കൈകോർത്ത് ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി
10:31 PM Dec 09, 2022 | Deepika.com