ദോഹ: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ സൗദി സന്ദർശനവേളയിൽ ഇരുരാജ്യങ്ങളിലെയും കന്പനികൾ തമ്മിൽ ഒപ്പിട്ടത് 34 നിക്ഷേപ കരാറുകൾ.
ഗ്രീൻ എനർജി, ഹൈഡ്രജൻ ഉത്പാദനം, ഫോട്ടോവോൾട്ടിക് ഊർജ്ജം, ഐടി, ഗതാഗതം, മെഡിക്കൽ സാങ്കേതികവിദ്യ, നിർമാണമേഖലയിലാണ് കരാറുകൾ. ഏകദേശം 11,000 കോടി റിയാലിന്റെതാണു കരാറുകൾ.എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് കരാറിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് സൗദി നിക്ഷേപമന്ത്രി ഖാലിദ് ബിൻ അബ്ദുൾഅസീസ് അൽ ഫാലിഹ് പറഞ്ഞു.
ത്രിദിന സന്ദർശനത്തിനായി ബുധനാഴ്ചയാണ് ചൈനീസ് പ്രസിഡന്റ് സൗദിയിലെത്തിയത്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ഊർജ്ജ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം.നേരത്തെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്ബിൻ സൽമാനുമായി ഷി ചിൻപിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് പ്രസിഡന്റ് സൗദിയിലെത്തിയത്.
ഷി ചിൻപിംഗ് സൗദിയിൽ
11:42 PM Dec 08, 2022 | Deepika.com