മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഗ്രാമീണ്‍ ബാങ്കിനു അവാർഡ് പെരുമ. ബാങ്കിംഗ് ടെക്നോളജിയിൽ പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കുള്ള ഏഴ് അവാർഡുകളിൽ അഞ്ചു വിഭാഗത്തിലും ബാങ്ക് നേട്ടം കൊയ്തു.
ഏറ്റവും മികച്ച സാങ്കേതിക നൈപുണ്യമുള്ള ബാങ്ക്. ഫിൻടെക് കന്പനികളുമായുള്ള സഹകരണം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ ബാങ്ക് എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും 11 റിസ്ക് മാനേജ്മെന്റ് മികച്ച ടെക്നോളജി എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും, മികച്ച ഡിജിറ്റൽ എൻഗേജ്മെന്റ് വിഭാഗത്തിൽ പ്രത്യേക അവാർഡുമാണ് ബാങ്കിനു ലഭിച്ചത്.
കേരള ഗ്രാമീണ്‍ ബാങ്കിന് അഞ്ച് അവാർഡുകൾ
11:51 PM Dec 06, 2022 | Deepika.com