കൊച്ചി: മുന്‍നിര ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ആനുകൂല്യങ്ങളും എക്സ്ചേഞ്ച് സ്കീമുകളും വാഗ്ദാനം ചെയ്യുന്ന ‘ഏഥര്‍ ഇലക്ട്രിക് ഡിസംബര്‍’പദ്ധതി പ്രഖ്യാപിച്ചു.
ഇലക്ട്രിക് വാഹന വില്പന നിരക്ക് ഉയര്‍ത്തുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ 6,999 രൂപ വരുന്ന ബാറ്ററി വാറണ്ടി ഒരു രൂപയ്ക്ക് ലഭിക്കും. സ്കൂട്ടറിന്റെ ബാറ്ററി വാറണ്ടി രണ്ടു വര്‍ഷത്തേക്ക് നീട്ടാനാകും. ഡിസംബറില്‍ ഏഥര്‍ 450 എക്സ്, ഏഥര്‍ 450 പ്ലസ് എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഇതു ബാധമാകുക.
ഏഥര്‍ എനര്‍ജി പുതിയ സ്കീമുകള്‍ പ്രഖ്യാപിച്ചു
12:04 AM Dec 06, 2022 | Deepika.com