അങ്കമാലി: പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായത്തിനു കൂടുതല്‍ കരുത്താകുന്ന വിധത്തില്‍ സംസ്ഥാനത്ത് അടുത്തവര്‍ഷം വ്യവസായ പാര്‍ക്ക് ആരംഭിക്കുമെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്(കെപിഎംഎ). പാലക്കാട്ട് ആരംഭിക്കുന്ന വ്യവസായ പാര്‍ക്കിനായി ഭൂമിയടക്കം കണ്ടെത്തിക്കഴിഞ്ഞു. തുടര്‍നടപടികള്‍ നടന്നുവരികയാണെന്നും അടുത്തവർഷം തന്നെ പാര്‍ക്ക് യാഥാര്‍ഥ്യമാകുമെന്നും കെപിഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി.
അങ്കമാലി കറുകുറ്റി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടന്ന അസോസിയേഷന്റെ രജതജൂബിലി സമ്മേളനത്തിലാണു ഭാരവാഹികള്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. രജതജൂബിലി ആഘോഷവും അവാര്‍ഡ്ദാന സമ്മേളനവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കെപിഎംഎ സംസ്ഥാന പ്രസിഡന്റ് എം.എസ്. ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പാലക്കാട്ട് വ്യവസായ പാര്‍ക്ക് തുടങ്ങും: കെപിഎംഎ
02:12 AM Dec 05, 2022 | Deepika.com