ജിയോമാര്‍ട്ട് ഓർഡറുകൾക്ക് വാട്സ് ആപ്പിലും സൗകര്യം
12:37 AM Dec 03, 2022 | Deepika.com
കൊച്ചി: റിലയന്‍സ് റീട്ടെയിലിന്റെ ജിയോമാര്‍ട്ട്, വാട്ട്സ്ആപ് മുഖേനെ ഓര്‍ഡറുകള്‍ സ്വീകരിക്കും. ഉപയോക്താക്കള്‍ക്കു ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാട്സ് ആപ് ചാറ്റ് വഴി ബ്രൗസ് ചെയ്തു വാങ്ങാനും ജിയോമാര്‍ട്ടിന്റെ ഓഫറിലുള്ള ഉത്പന്നങ്ങള്‍ പരിധിയില്ലാതെ ആസ്വദിക്കാനും കഴിയും. വാട്സ്ആപ്പിലൂടെ കാര്‍ട്ടിലേക്ക് ഉല്പന്നങ്ങള് ചേര്‍ക്കാനാകും. വാട്ട്സ്ആപ്പിലെ ജിയോമാര്‍ട്ട് നമ്പറിലേക്ക് (+917977 079 770) Great deals on JioMart എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ ഷോപ്പിംഗ് കാറ്റലോഗും നിലവിലെ ഓഫറുകളും ഡീലുകളും ലഭിക്കും.