കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ നവീകരിച്ച എസ്എല്‍ പുരം ശാഖയുടെ ഉദ്ഘാടനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വഹിച്ചു.
എടിഎം കഞ്ഞിക്കുഴി പഞ്ചായത്ത് ഗീത കാര്‍ത്തികേയനും ലോക്കര്‍ പഞ്ചായത്തംഗം ഷീല പ്രതീഷ് ബെലും ഉദ്ഘാടനം ചെയ്തു.
ബാങ്ക് എംഡിയും സിഇഒയുമായ ജെ.കെ. ശിവന്, ജിഎം എല്‍. ചന്ദ്രന്, എറണാകുളം റീജണല്‍ ഹെഡ് രാജേഷ് പുരുഷോത്തമന്, ഐടി ഹെഡ് ജോണ്‍ വര്‍ഗീസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഹെഡ് സുനില്‍കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
ധനലക്ഷ്മി ബാങ്കിന്റെ നവീകരിച്ച ശാഖ പ്രവർത്തനമാരംഭിച്ചു
12:37 AM Dec 03, 2022 | Deepika.com