കൊച്ചി: ഇക്വിറ്റി വിപണി 2022ലെ ആദ്യ പത്തു മാസത്തെ മോശം പ്രകടനത്തിനു ശേഷം വര്‍ഷാവസാനത്തില്‍ നിക്ഷേപകര്‍ക്കു സന്തോഷകരമായി മാറാമെന്ന് ഡിഎസ്പി മ്യൂച്വല്‍ ഫണ്ട്. ഡിഎസ്പി മ്യൂച്വല്‍ ഫണ്ടിന്റെ മാസാന്ത്യ റിപ്പോര്‍ട്ടായ നേത്രയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭാവിയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പലിശ നിരക്കു കൂട്ടുന്നത് നേരിയതോതിലായിരിക്കുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. വിതരണ ശൃംഖലയിലെ ചെലവു ലഘൂകരിക്കുന്നതും വ്യവസ്ഥാപിതമായ ദ്രവ്യതയുടെ ഞെരുക്കവും പ്രകൃതിവാതക വിലയിടിയുന്നതും ഇതോടൊപ്പം എഫ്ഐഐ വാങ്ങലുകള്‍ തിരിച്ചുവരാനുള്ള സാധ്യതയും നേത്ര ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ്, ഡിഫന്‍സ് എന്നിവയാണ് നിക്ഷേപകര്‍ക്കു പ്രാഥമികമായി നേട്ടം നല്കാന് സാധ്യത.
ഇക്വിറ്റി വിപണി നിക്ഷേപകര്‍ക്കു ഗുണകരമാവുമെന്ന് ഡിഎസ്പി
12:37 AM Dec 03, 2022 | Deepika.com