വാഷിംഗ്ടൺ ഡിസി: അൽ ഖ്വയ്ദ, പാക്കിസ്ഥാനി താലിബാൻ സംഘടനകളിലെ നാലു നേതാക്കളെ അമേരിക്ക ആഗോള ഭീകരരായി പ്രഖ്യാപിച്ചു.
അൽ ഖ്വയ്ദ ഇൻ ഇന്ത്യൻ സബ്കോണ്ടിനന്റ്(എക്യുഐഎസ്) അമീർ ഉസാമ മെഹ്മൂദ്, ഉപ അമീർ അതിഫ് യഹ്യ, ഘോറി, സംഘടനയിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന മുഹമ്മദ് മാറുഫ്, തെഹ്രീക്-ഐ-താലിബാൻ പാക്കിസ്ഥാൻ(ടിടിപി) അമീർ ഖാരി അംജദ് എന്നിവരെയാണ് ആഗോള ഭീകരരായി പ്രഖ്യാപിച്ചത്.
നാല് അൽഖ്വയ്ദ, ടിടിപി നേതാക്കളെ ആഗോള ഭീകരരായി പ്രഖ്യാപിച്ചു
12:36 AM Dec 03, 2022 | Deepika.com