തൃശൂർ: കെഎസ്എഫ്ഇയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ഡോ.എസ്.കെ. സനിൽ ചുമതലയേറ്റു.
കെഎസ്എഫ്ഇയിൽ ജനറൽ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു. ബാങ്കിംഗ് മേഖലയിൽ 29 വർഷത്തെ പ്രവർത്തന പരിചയമുള്ള ഡോ. സനിൽ കണ്‍സ്യൂമർഫെഡ്, മാർക്കറ്റ്ഫെഡ് എന്നിവയുടെ എംഡിയായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പഠനത്തിനു ഡോക്ടറേറ്റ് നേടി. കോഴിക്കോട് ഐഐഎമ്മിൽനിന്നു സ്ട്രാറ്റജിക് മാനേജ്മെന്റിൽ പിജി, മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസിൽനിന്ന് സിഎഐഐബി, എംബിഎ എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പൂതക്കുളം സ്വദേശിയാണ്.
കെഎസ്എഫ്ഇ എംഡി ഡോ.എസ്.കെ. സനിൽ ചുമതലയേറ്റു
11:50 PM Dec 01, 2022 | Deepika.com