പ്രീമിയം ടയറുകൾ പുറത്തിറക്കി റെയ്സ്
12:01 AM Dec 01, 2022 | Deepika.com
കൊച്ചി: മഹൻസാരിയ ഗ്രൂപ്പിന്റെ ഡിവിഷനായ റെയ്സ് മോട്ടോ പ്രീമിയം ടൂവീലർ ടയറുകൾ പുറത്തിറക്കി. യൂറോപ്യൻ ബ്രാൻഡായ മിറ്റാസുമായി ചേർന്നാണു മഹൻസാരിയ ഗ്രൂപ്പ് റെയ്സ് ടയറുകൾ പുറത്തിറക്കുന്നതെന്നു റെയ്സ് മോട്ടോയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് മഹൻസാരിയ വ്യക്തമാക്കി.