ന്യൂയോർക്ക്: ‘മെസേജ് യുവേഴ്സ്സെൽഫ്’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട് സ്ആപ്്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും.
കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് സഹായിക്കും. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും കുറിപ്പുകളും ഓർമപ്പെടുത്തലുകളും ഷോപ്പിംഗ് ലിസ്റ്റുകളും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും.
ഐഫോണ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണ് ഉപയോക്താക്കൾ എന്നിവർക്ക് വാട്ട്സാപ്പിലെ മെസേജ് യുവേഴ്സ്സെഫ് ഫീച്ചർ ലഭ്യമാവും, കൂടാതെ വരും ആഴ്ചകളിൽ ഈ ഫീച്ചർ എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് കന്പനി അറിയിച്ചു. കുറച്ചു ദിവസങ്ങൾ കാത്തിരുന്നാലേ ഈ ഫീച്ചർ എല്ലാവർക്കും പരീക്ഷിക്കാൻ കഴിയൂ. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ.
അപ്ഡേറ്റ് ചെയ്ത വാട് സ്ആപ് തുറക്കുക, ഒരു പുതിയ ചാറ്റ് ക്രിയേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക, കോണ്ടാക്റ്റുകളിൽ നിന്ന് സ്വന്തം നന്പർ നിങ്ങൾക്ക് കാണാൻ കഴിയും. അവസാനമായി, നിങ്ങളുടെ നന്പർ തെരഞ്ഞെടുത്ത് മെസേജ് അയയ്ക്കുന്നത് ആരംഭിക്കുക. ഉപയോക്താക്കൾ പുതിയ ചാറ്റ് സൃഷ്ടിക്കുന്പോൾ വാട്സ്ആപ്പിലെ കോണ്ടാക്റ്റ് ലിസ്റ്റിന്റെ മുകളിൽ അവരുടെ കോണ്ടാക്റ്റ് കാണും. ആ കോണ്ടാക്റ്റിൽ ടാപ്പുചെയ്താൽ സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിക്കുന്ന ചാറ്റ് സ്ക്രീനിലെത്തും.
ഇമേജ് ബ്ലർ ചെയ്യാനുളള ഓപ്ഷൻ അടുത്തിടെയാണ് വാട്ട്സ്ആപ്പ് കൊണ്ടുവന്നത്. ഇതിനു പിന്നാലെയാണ് വാട്ട്സ്ആപ്പ് ബിസിനസ് പ്രൊഫൈൽ ഉപയോക്താക്കൾക്കായി ഷോപ്പിംഗ് ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചറും പുറത്തിറക്കിയത്.
നേരത്തെ കമ്മ്യൂണിറ്റി ഫീച്ചറുമായും ആപ്പ് എത്തിയിരുന്നു. ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട് സ്ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്.ആൻഡ്രോയിഡിലും ഐഒഎസിലും ചാറ്റിന് അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട് സ്ആപ് വെബിൽ നോക്കിയാൽ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും.
‘മെസേജ് യുവേഴ്സ്സെൽഫ്’; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്
11:50 PM Nov 29, 2022 | Deepika.com