ബാഗ്ദാദ്: സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനാൽ ഇറാനുമായുള്ള ബന്ധം ലോകം അവസാനിപ്പിക്കണമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയ്യിയുടെ അനന്തരവൾ.
ഇറാനിലെ പ്രതിഷേധത്തിനു ലോകമനഃസാക്ഷി പിന്തുണ പ്രഖ്യാപിക്കണമെന്ന് ഫരീദ മൊറോഖാനിയുടെ സഹോദരൻ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഫ്രാൻസിലാണ് ഇവരുടെ സഹോദരൻ താമസിക്കുന്നത്.
മൊറോഖാനി കഴിഞ്ഞ 23 മുതൽ അറസ്റ്റിലാണെന്ന് യുഎസ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന മനുഷ്യാവകാശ സംഘടന എച്ച്ആർഎഎൻഎ പറഞ്ഞു. മൊറോഖാനിയുടെ പരേതനായ പിതാവ് ഇറാൻ ഔദ്യോഗിക നേതൃത്വത്തിന്റെ വിമർശകനായിരുന്നു. ഖമനേയ്യുടെ സഹോദരിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഖമനേയ് പക്ഷത്തിന്റെ സ്ഥിരം വിമർശികരാണ് മൊറോഖാനിയുടെ കുടുംബം.
ഇറാനുമായുള്ള ബന്ധം ലോകം അസാനിപ്പിക്കണമെന്ന് ഖമനേയ്യുടെ അനന്തരവൾ
12:57 AM Nov 29, 2022 | Deepika.com