തായ്പെയ്: തായ്വാനിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി കഴിഞ്ഞദിവസം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ചതിനെത്തുടർന്ന് പ്രസിഡന്റ് സായ് ഇംഗ് വെൻ പാർട്ടി മേധാവിസ്ഥാനം രാജിവച്ചു. ചൈനയുമായുള്ള ഏകീകരണത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ കുമിന്താംഗ് പാർട്ടി തലസ്ഥാനമായ തായ്പേയിൽ അടക്കം അപ്രതീക്ഷിത മുന്നേറ്റമാണു നടത്തിയത്.
ചൈനയും അമേരിക്കയും തമ്മിലുള്ള അധികാര വടംവലിയുടെ കേന്ദ്രമായി തായ്വാൻ മാറിയിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പുഫലം ആഗോളതലത്തിൽ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. അതേസമയം, പ്രാദേശിക സമിതികളെയും നഗര മേയർമാരെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ സാമൂഹിക സുരക്ഷയും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അടക്കമുള്ള ആഭ്യന്തരവിഷയങ്ങളാണു മുഴച്ചുനിന്നതെന്നു ചിലർ ചൂണ്ടിക്കാട്ടി.
പരാജയത്തിന്റ ഉത്തരവാദിത്വം ഏറ്റെടുത്താണു രാജിയെന്ന് സായ് ഇംഗ് വെൻ പറഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിൽ തുടരുമെന്ന് അവർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു തോൽവി; സായ് ഇംഗ് വെൻ പാർട്ടിമേധാവിസ്ഥാനം ഒഴിഞ്ഞു
01:27 AM Nov 28, 2022 | Deepika.com