ഹിജാബ് ധരിക്കാത്ത വനിതയ്ക്കു ബാങ്ക് സേവനം; മാനേജരുടെ പണി പോയി
01:26 AM Nov 28, 2022 | Deepika.com
ടെഹ്റാൻ: ഹിജാബ് ധരിക്കാത്ത സ്ത്രീക്കു ബാങ്ക് സേവനങ്ങൾ നല്കിയ ബാങ്ക് മാനേജരെ പദവിയിൽനിന്നു നീക്കിയതായി ഇറാനിലെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖോം പ്രവിശ്യയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രവിശ്യാ ഗവർണറുടെ നിർദേശപ്രകാരമാണു ബാങ്ക് മാനേജരെ പുറത്താക്കിയത്.