രാജ്യാന്തര വ്യാപാരമേളയിൽ കേരളത്തിനു സ്വർണമെഡൽ
01:26 AM Nov 28, 2022 | Deepika.com
ന്യൂഡൽഹി: ഇന്ത്യ രാജ്യാന്തര വ്യാപാരമേളയിൽ കേരളത്തിന് സ്വർണ മെഡൽ. സ്റ്റേറ്റ് ആൻഡ് യൂണിയൻ ടെറിട്ടറി പവലിയൻ വിഭാഗത്തിലാണ് കേരളം നേട്ടം സ്വന്തമാക്കിയത്. തനതു വാസുതുകലയും ബേപ്പൂർ ഉരുവും മാതൃകയാക്കിയ പവലിയൻ മേളയിൽ പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു. 6,000 ചതുരശ്രയടി വിസ്തൃതിയിലാണ് കേരള പവലിയൻ സജ്ജീകരിച്ചത്.