ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാംഗിൽ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിക്കുകയും ഒന്പതു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
സിൻജിയാംഗിന്റെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടിത്തം മൂന്നു മണിക്കൂർകൊണ്ട് അണച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഈയാഴ്ച ആദ്യം സെൻട്രൽ ചൈനയിലെ ഹൊനാൻ പ്രവിശ്യയിലെ വസ്ത്രനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ 38 പേർ മരിച്ചിരുന്നു.
തീപിടിത്തം; ചൈനയിൽ 10 മരണം
10:54 PM Nov 25, 2022 | Deepika.com