തുർക്കിയിൽ ഭൂചലനം
12:52 AM Nov 24, 2022 | Deepika.com
അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ ഡുസേ പട്ടണത്തിനടുത്തുണ്ടായ ഭൂചലനത്തിൽ 68 പേർക്കു പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ചലനം 210 കിലോമീറ്റർ അകലെയുള്ള ഇസ്താംബൂളിലും തലസ്ഥാനമായ അങ്കാറയിലും അനുഭവപ്പെട്ടു. ഭൂകന്പബാധിത പ്രദേശത്ത് വൈദ്യുതിവിതരണം തടസപ്പെട്ടു.