കൊച്ചി: നിലവിലുള്ള എന്‍ആര്‍ഇ സ്ഥിരനിക്ഷേപങ്ങളേക്കാൾ ഉയര്‍ന്ന പലിശ ലഭിക്കുന്ന പുതിയ എന്‍ആര്‍ഇ നിക്ഷേപ പദ്ധതി -ഡെപ്പോസിറ്റ് പ്ലസ്- ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം 700 ദിവസത്തേക്ക് 7.50 ശതമാനം വരെ പരമാവധി പലിശ ലഭിക്കും.
നിക്ഷേപത്തിന്റെ പലിശ മൂന്നു മാസം കൂടുമ്പോൾ നിക്ഷേപതുകയിലേക്കു ചേര്‍ക്കും. പലിശയ്ക്ക് ആദായ നികുതി ബാധകമല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് മികച്ച നിക്ഷേപ അവസരമാണിതെന്നു ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.
കാലാവധിക്കു മുമ്പ് പിന്‍വലിക്കാനുള്ള സൗകര്യം -ഡെപ്പോസിറ്റ് പ്ലസ്- പദ്ധതിക്ക് ലഭ്യമല്ല. ഏതെങ്കിലും സാഹചര്യത്തിൽ പണം ആവശ്യമായി വരികയാണെങ്കില്‍ നിക്ഷേപതുകയുടെ 75 ശതമാനം വരെ വായ്പയായി ലഭിക്കും.
എന്‍ആര്‍ഇ നിക്ഷേപകർക്കായി ഫെഡറല്‍ ബാങ്കിന്റെ ഡെപ്പോസിറ്റ് പ്ലസ് പദ്ധതി
01:41 AM Nov 23, 2022 | Deepika.com