വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് അക്കൗണ്ടന്റ്സ് സമ്മേളനത്തിനു തുടക്കമായി
12:18 AM Nov 21, 2022 | Deepika.com
കൊച്ചി: ഒളിമ്പിക്സ് ഓഫ് അക്കൗണ്ടന്റ്സ് എന്നറിയപ്പെടുന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് അക്കൗണ്ടന്റ്സിന്റെ 21-ാമത് സമ്മേളനത്തിന് മുംബൈ ജിയോ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ തുടക്കമായി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്തു. ധനമന്ത്രി നിര്‍മല സീതാരാമന് വെര്‍ച്വലായി മുഖ്യപ്രഭാഷണം നടത്തി. ഐസിഎഐ പ്രസിഡന്റ് ദേബാശിഷ് മിത്ര, വൈസ് പ്രസിഡന്റ് അനികേത് എസ്. തലടി, ഐഎഫ്എസി പ്രസിഡന്റ് അലന് ജോണ്സണ്, ഡബ്ല്യുസിഒഎ ചെയര്മാന് പ്രഫുല്ല പി. ചാജേഡ് എന്നിവര്‍ പ്രസംഗിച്ചു.