തിരുവനന്തപുരം: കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്കോ മാരിടൈമിന് താത്പര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്ലൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി കാഴ്ചയിലാണ് കായി ജെസ് ഇക്കാര്യം സൂചിപ്പിച്ചത്.
കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കാനും സർക്കാർ പ്രത്യേകം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഓസ്കോയുടെ പിന്തുണ എംഡി വാഗ്ദാനം ചെയ്തു.
കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും
12:41 AM Oct 08, 2022 | Deepika.com