മെക്സിക്കോ സിറ്റി: പടിഞ്ഞാറൻ മെക്സിക്കോയിലെ സാൻ മിഗ്വേൽ ടോട്ടോപ്ലാൻ പട്ടണത്തിലുണ്ടായ ആസൂത്രിത ആക്രമണത്തിൽ മേയർ കോൺറാഡോ മെൻഡോസ അൽമേഡയും പോലീസ് ഉദ്യോഗസ്ഥരും കൗൺസിലർമാരും അടക്കം 18 പേർ കൊല്ലപ്പെട്ടു.
ബുധനാഴ്ച ആയുധധാരികൾ ടൗൺഹാളിൽ നടത്തിയ വെടിവയ്പിലാണു മേയർ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ പിതാവും മുൻ മേയറുമായ ഹുവാൻ മെൻഡോസ അക്കോസ്റ്റയെ വീട്ടിൽ കയറി വധിച്ചു.
മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ള ലോസ് ടെക്വിലെറോസ് ഗുണ്ടാസംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയം.
സുരക്ഷാ ഉദ്യോഗസ്ഥർ പട്ടണത്തിൽ പ്രവേശിക്കുന്നതു തടയാനായി അക്രമികൾ വലിയ വാഹനങ്ങൾ ഉപയോഗിച്ച് പ്രധാന റോഡ് തടഞ്ഞിരുന്നു.
മെക്സിക്കോയിൽ മേയർ ഉൾപ്പെടെ 18 പേരെ വധിച്ചു
11:58 PM Oct 06, 2022 | Deepika.com