കൊച്ചി: പ്രഥമ ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനമായ നാഷണല്‍ സ്പൈസ് കോണ്‍ഫറന്‍സ് ഇന്നും നാളെയുമായി മുംബൈയില്‍ നടക്കും.
കൊച്ചി ആസ്ഥാനമായ വേള്‍ഡ് സ്പൈസ് ഓര്നൈസേഷനാണു സമ്മേളനം സംഘടിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷാ ബോധവത്കരണം മുഖ്യവിഷയമാക്കി സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങളിലെ പുതിയ പ്രവണതകള്‍, ഉപഭോക്താവിന്റെയും ആവശ്യങ്ങളുടെയും സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍, സുസ്ഥിര സുരക്ഷാ നിബന്ധനകള്‍ എന്നീ വിഷയങ്ങളും ചര്‍ച്ചാ വിഷയമാകും. സുഗന്ധ വ്യഞ്ജന ഉത്പാദനമേഖയില് അവലംബിക്കുന്ന നവീന സാങ്കേതിക വിദ്യകളും സമ്മേളനം ചര്‍ച്ച ചെയ്യും.
ഇന്ത്യന്‍ ഭക്ഷ്യ ഗുണനിലവാര നിയന്ത്രണ സ്ഥാപനങ്ങളായ എഫ്എസ്എസ്എഐ, ഐഐഎസ്ആര്‍, നാഷണല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന് എന്നിവയുടെ മേധാവികളും പരിചയ സമ്പന്നരായ ഭക്ഷ്യ ശാസ്ത്രജ്ഞരും സുഗന്ധ വ്യഞ്ജന സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും രാജ്യാന്തര സന്നദ്ധ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനത്തിന് ഇന്നു തുടക്കം
01:19 AM Oct 06, 2022 | Deepika.com