കീവ്: റഷ്യൻ അധിനിവേശ മേഖലകളിൽ മുന്നേറ്റം ശക്തമാക്കി യുക്രെയ്ൻ സൈന്യം. തന്ത്രപ്രാധാന്യമുള്ള ഖേഴ്സണ്‍ മേഖലയിലാണ് യുക്രെയ്ൻ മുന്നേറ്റം. ഇവിടെ ഭരണസിരാകേന്ദ്രം സ്ഥാപിക്കാനാണു റഷ്യ ആഗ്രഹിക്കുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ നടത്തിയ മുന്നേറ്റത്തെ അപേക്ഷിച്ച് ഖേഴ്സണിൽ മെല്ലെയാണ് യുക്രെയ്ൻ സൈന്യത്തിന്റെ മുന്നേറ്റം.
ഹിതപരിശോധനയിലൂടെ റഷ്യൻ ഫെഡറേഷനിൽ ചേർക്കപ്പട്ട നാലു മേഖലകളിലൊന്നാണു ഖേഴ്സണ്‍. ഇവിടത്തെ റഷ്യൻ നിയന്ത്രിത പാർലമെന്റിന്റെ അധോസഭ റഷ്യയുമായി അടുത്ത ദിവസം കരാർ ഒപ്പിടും. ഇതിനുശേഷം ഉപരിസഭയും റഷ്യയുമായി കരാർ ഒപ്പിടുമെന്നാണു റിപ്പോർട്ട്.
ഖേഴ്സണിൽ യുക്രെയ്ൻ മുന്നേറ്റം
12:21 AM Oct 04, 2022 | Deepika.com