ഫോർട്ട് മയേഴ്സ്: അമേരിക്കയിൽ ഇയാൻ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 47 ആയി. അതീവശക്തിയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റ് ഫ്ളോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്താണു കനത്ത നാശം വിതച്ചത്.
മേഖലയിലെ 2.8 ലക്ഷം ആളുകൾ വൈദ്യുതിയില്ലാതെ കഷ്ടപ്പെടുകയാണ്. നദികൾ കരകവിഞ്ഞൊഴുകുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നോർത്ത് കരോളൈനയിലും ക്യൂബയിലും ചുഴലിക്കാറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഫ്ളോറിഡ തീരത്തുനിന്നു മാത്രം 1000 പേരെ രക്ഷപ്പെടുത്തി.
ഇയാൻ ചുഴലിക്കാറ്റ്: അമേരിക്കയിൽ മരണം 47 ആയി
02:13 AM Oct 03, 2022 | Deepika.com