കൊച്ചി: ഐസിഎൽ ഫിന്‍കോര്‍പിന്റെ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം അഞ്ചിന് ഇരിങ്ങാലക്കുടയില്‍ നടക്കും. ഐസിഎൽ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ. ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രി ആര്. ബിന്ദു, ടി.എന്‍. പ്രതാപന് എംപി, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സൺ സോണിയ ഗിരി, എംഎല്‍എമാരായ പി. ബാലചന്ദ്രന് , ടി.ജെ. സനീഷ് കുമാര്‍ ജോസഫ്, വി.ആര്. സുനില്‍ കുമാര്‍, ഇ. ടി. ടൈസണ്‍, സി.സി. മുകുന്ദന്, കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന്, ഇരിങ്ങാലക്കുട ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കൂടല്‍മാണിക്യം ചെയര്മാന് പ്രദീപ് മേനോന് എന്നിവര്‍ പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഐസിഎൽ ഫിന്‍കോര്‍പിന്റെ മുന്നൂറോളം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനവും പ്രവര്‍ത്തനകേന്ദ്രവും ഇനി ഇരിങ്ങാലക്കുട മെയിൻ റോഡില്‍ പുതുതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടസമുച്ചയത്തിലെ കോര്‍പറേറ്റ് ഓഫീസാകും.
ഐസിഎൽ ഫിന്‍കോര്‍പിന്റെ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം അഞ്ചിന്
01:10 AM Oct 02, 2022 | Deepika.com