തൃശൂർ: സഞ്ചാരികൾ ഏറെയെത്തുന്ന ആലപ്പുഴയില്‍ അത്യാധുനിക സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ച പുതിയ റിസോര്‍ട്ടുമായി വിന്റര്‍ഫീല്‍.
വിന്റര്‍ഫീല്‍ ഹോട്ടല്‍സ് ആൻഡ് റിസോര്‍ട്ട്സ് ലിമിറ്റഡിന്റെ മൂന്നാമത്തെ സംരംഭമായ വിന്റര്‍ഫീല്‍ വെനീസ് ഇന്ന് രാവിലെ 10ന് ആലപ്പുഴയ്ക്ക് സമര്‍പ്പിക്കും. വിന്റര്‍ഫീല്‍ ചെയര്മാന് കെ.വി അബ്ദുള്‍ ഹമീദ് റിസോര്ട്ടിനന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
മാനേജിംഗ് ഡയറക്ടര്‍ എന്‍.ആര്. വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പറുമായ സബില്‍രാജ് മുഖ്യാതിഥിയാവും.
റിസോര്‍ട്ട് അഞ്ചു ബെഡ്റൂമുകള്‍ ഉള്‍ക്കൊള്ളിച്ച ഹൗസ്ബോട്ടിനൊപ്പമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് വിന്റര്‍ഫീല്‍ ഹോട്ടല്‍സ് ആൻഡ് റിസോര്‍ട്ട്സിന് നേതൃത്വം നല്‍കുന്നത്. വിന്റര്‍ഫീല്‍ വൈറ്റ്മിസ്റ്റ് എന്ന പേരിലുള്ള റിസോര്‍ട്ട് മൂന്നാറില്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങി.
വിന്റര്‍ഫീല്‍ വൈത്തിരി വുഡ്സ് എന്ന പേരില്‍ വയനാടും വിന്റര്‍ഫീല്‍ മൗണ്ടന്‍ എന്ന പേരില്‍ കൊടൈക്കനാലിലും അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിസോര്‍ട്ടുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
കോവളത്ത് വിന്റര്‍ഫീല്‍ ഓഷ്യന്‍, ഗുരുവായൂരില്‍ വിന്റര്‍ഫീല്‍ പ്രസാദം, ഊട്ടിയില്‍ വിന്റര്‍ഫീല്‍ ബെല്‍ മൗണ്ട്, പൂമലയില്‍ വിന്റര്‍ ഗാര്ഡന് റിസോര്‍ട്ട് എന്നിവയാണ് പുതിയ സംരംഭങ്ങൾ.
വിന്റർഫീലിന്റെ പുതിയ റിസോര്‍ട്ട് ആലപ്പുഴയില്‍ ഇന്നു മുതല്‍
01:10 AM Oct 02, 2022 | Deepika.com