കോട്ടയം: ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും 75 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അതിഗംഭീര നവരാത്രി സ്പെഷല്‍ ഫ്ളാഷ് സെയില്സിനു തുടക്കമായി. എല്ലാതരം ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ വിലക്കുറവും ഇഎംഐ ഓഫര്‍ സ്കീമുകളുമാണ് ഒരുക്കിയിരിക്കുന്നത്.
രൊക്കം പണം നല്‍കാതെ മൊബൈല്‍, ലാപ്ടോപ്പ്, എല്‍ഇഡി ടിവി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന് എന്നിവ വാങ്ങുമ്പോള്‍ 10000 രൂപ വരെ കാഷ്ബാക്ക് നേടാനുള്ള ഫിനാന്‍സ് കമ്പനികളുടെ നേരിട്ടുള്ള ഓഫറുകള്‍ ഓക്സിജനില്‍ ലഭ്യമാണ്.
പഴയത് മാറ്റി പുതിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി മെഗാ എക് സ്ചേഞ്ച് മേളയും ഫ്ളാഷ് സെയിലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. കൂടിയ മൂല്യത്തിന് പഴയ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും മാറ്റി വാങ്ങാം. കൂടാതെ ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഓണത്തിന് ശേഷം പുതിയ സ്റ്റോക്കുകളുടെ വലിയ കളക്ഷനാണ് അണിനിരത്തിയിരിക്കുന്നത്.
ഓക്സിജന്റെ ഓഫറുകള്‍ക്ക് പുറമേ, ബ്രാന്റുകള്‍ നല്കുന്ന ഓഫറുകളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഇതിനായി എല്ലാ ഷോറൂമുകളിലും വിവിധ ബ്രാന്റുകളുടെ നേരിട്ടുള്ള പ്രതിനിധികളെ ഏര്‍പ്പെടുത്തിയിരിക്കുന്നു.
വിവിധ കാറ്റഗറിയിലുള്ള പ്രൊഡക്റ്റുകള്‍ക്ക് 50ശതമാനം വരെ വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് 20ശതമാനം വരെ വിലക്കുറവും എക്സ്റ്റന്റഡ് വാറന്റി സൗകര്യവും ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പിന് 30ശതമാനം വരെ വിലക്കുറവും ഒരുക്കിയിരിക്കുന്നു. കൂടാതെ സര്‍വീസ് സംബന്ധമായ എല്ലാവിധ സപ്പോര്‍ട്ടിനും വിദഗ്ധരായ ടെക്നീഷ്യന്‍സിന്റെ സേവനവും ഉണ്ടായിരിക്കും.
എല്‍ഇഡി ടിവികള്‍ക്ക് 50ശതമാനം വരെ വിലക്കുറവ് നല്‍കുന്നതിനൊപ്പം സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോര്‍, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളുടെ ഏറ്റവും പുതിയ കളക്ഷനുകളുമുണ്ട്. വാഷിംഗ് മെഷീന് 45ശതമാനം വരെ വിലക്കുറവും കിച്ചണ്‍ അപ്ലയന്‍സസിന് 50ശതമാനം വരെ വിലക്കുറവും ഉണ്ടായിരിക്കും. മൊബൈല്‍, കംപ്യൂട്ടര്‍ ആക്സസറീസ്, ഇന്‍വര്‍ട്ടര്‍, ബാറ്ററികള്‍ എന്നിവയ്ക്കും ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
75 മണിക്കൂര്‍ ഓഫര്‍ സെയിലിന്റെ ഭാഗമായി പ്രൊഡക്റ്റുകള്‍ ബുക്ക് ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കും ഫോൺ-9020 100
ഓക്സിജനില്‍ 75 മണിക്കൂര്‍ നവരാത്രി ഫ്ളാഷ് സെയില്‍
11:57 PM Sep 30, 2022 | Deepika.com