അർമിയ സിസ്റ്റംസ് ഓഫീസുകൾ നാസിക്കിലും കൊളംബോയിലും
11:57 PM Sep 30, 2022 | Deepika.com
കൊച്ചി: മലയാളി സംരംഭകരുടെ സോഫ്റ്റ്വെയർ കമ്പനിയായ അർമിയ സിസ്റ്റംസ് നാസിക്കിലും കൊളംബോയിലും പുതിയ ഓഫീസുകൾ ആരംഭിച്ചു. ഓൺലൈൻ ബിസിനസുകൾക്കായി പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്ന വെബ്, മൊബൈൽ ഡെവലപ്മെന്റ് കമ്പനിയാണ് അർമിയ സിസ്റ്റംസ്. മലയാളിയായ അജി ഏബ്രഹാമാണ് സ്ഥാപകനും സിഇ ഒയും.