കോഴിക്കോട്: ജ്വല്ലറി ഗ്രൂപ്പ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡൽഹിയിലെ കമല നഗറിൽ പുതിയ ഷോറൂം ആരംഭിച്ചു.
ഷോപ്പിംഗ് സൗകര്യങ്ങളോടെ 3500 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിച്ചു.
ഡൽഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും കന്പനിയുടെ പത്താമത്തെ ഷോറൂമാണു കമല നഗറിൽ ഉദ്ഘാടനം ചെയ്തത്.
കമലനഗർ എംഎൽഎ അഖിലേഷ്പതി ത്രിപാഠി ഷോറൂം ഉപയോക്താക്കൾക്കായി തുറന്നു കൊടുത്തു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ബിടുബി ആൻഡ് മാനുഫാക്ച്വറിംഗ് (ഇന്ത്യ) ഡയറക്ടർ എ.കെ. നിഷാദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സി. മായിൻകുട്ടി, കെ.പി. വീരാൻകുട്ടി, മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ് നോർത്ത് റീജ്യണൽ ഹെഡ് എൻ.കെ. ജിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ് ഡൽഹിയിൽ പത്താമത്തെ ഷോറൂം തുറന്നു
12:31 AM Sep 30, 2022 | Deepika.com