സ്റ്റോക്ക്ഹോം: റഷ്യയിൽനിന്ന് യൂറോപ്യൻ യൂണിയനിലേക്കുള്ള വാതക പൈപ്പ് ലൈനായ നോർഡ് സ്ട്രീമിൽ നാലാമത്തെ ചോർച്ച കണ്ടെത്തി.
സ്വീഡിഷ് കോസ്റ്റ് ഗാർഡാണ് നാലാമത്തെ ചോർച്ച വ്യാഴാഴ്ച കണ്ടെത്തിയത്. നോർഡ് സ്ട്രീം ഒന്ന്, രണ്ട് എന്നീ രണ്ട് പൈപ്പ് ലൈനുകളിൽ മൂന്ന് ചോർച്ചകൾ നേരത്തേ കണ്ടെത്തിയിരുന്നു. ചോർച്ച കണ്ടെത്തിയ പൈപ്പ് ലൈനിലൂടെയുള്ള വാതകവിതരണം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.
നോർഡ് സ്ട്രീമിൽ നാലാം ചോർച്ച
12:31 AM Sep 30, 2022 | Deepika.com