മയാമി: ഇയാൻ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് വലിയ നാശനഷ്ടം വിതച്ചു.
കനത്ത മഴയും വെള്ളപ്പൊക്കവും ഭീകര തിരമാലകളും ഉണ്ടായി. 25 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായെന്നാണ് റിപ്പോർട്ടുകൾ.
കാറ്റഗറി നാലിൽപ്പെട്ട ഇയാൻ ചുഴലിക്കൊടുങ്കാറ്റ് ബുധനാഴ്ച ഉച്ചയ്ക്കാണ് ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്തെത്തിയത്. കാറ്റിന്റെ വേഗം മണിക്കൂറിൽ 185 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. വടക്കുകിഴക്കൻ ഫ്ലോറിഡയിലും ജോർജിയ, സൗത്ത് കരോളൈന സംസ്ഥാനങ്ങളിലെ തീരപ്രദേശത്തും ഇന്ന് കാറ്റ് വീശിയേക്കും.
ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ 25 ലക്ഷം പേർക്കു വൈദ്യുതിയില്ലാതായി
12:31 AM Sep 30, 2022 | Deepika.com