കൊച്ചി: എക്സ്ചേഞ്ച് ഫോർ മീഡിയയുടെ സൗത്ത് ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡില്‍ ‘ഏജന്‍സി ഓഫ് ദി ഇയര്‍’ പുരസ്കാരം മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സിന് ലഭിച്ചു. രാജ്യാന്തര കമ്പനികളുമായി മത്സരിച്ച് നാലു സ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് മൈത്രി ഒന്നാമതെത്തിയത്.
ആര്യ ദയാല്‍, സയനോര, ഇന്ദുലേഖ വാര്യര്‍ എന്നിവര്‍ അവതരിപ്പിച്ച രണ്ട് സംഗീത വീഡിയോകള്‍, സംവിധായകന് ബേസില്‍ ജോസഫ് ഭാഗമായ ഡിജിറ്റല്‍ വീഡിയോകള്‍, വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ ഉപയോഗിച്ച് ചെയ്ത വീഡിയോകള്‍, പോസ്റ്ററുകള്‍ എന്നിവയിലൂടെ ഡിജിറ്റല്‍ - സോഷ്യല്‍ മീഡിയകളുടെ ഫലപ്രദമായ ഉപയോഗമാണ് ഈ പുരസ്കാരത്തിന് മൈത്രിയെ അര്‍ഹമാക്കിയത്.
‘ആഗോള നിലവാരത്തില്‍ പരസ്യങ്ങളും ക്യാമ്പയിനുകളും ചെയ്യാന്‍ വന്‍ നഗരങ്ങളില്‍ ജീവിക്കേണ്ടതില്ല. കേരളത്തിലെ സൗകര്യങ്ങള്‍ അതിന് ധാരാളമാണെന്നതിന്റെ തെളിവാണ് മൈത്രിയുടെ വിജയം. രാജ്യാന്തര കമ്പനികളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ സാധിച്ചത് അതിന് ഉദാഹരണമാണെന്ന് മൈത്രിയുടെ സിഒഒ ജയകുമാര്‍ പറഞ്ഞു.
മൈത്രി അഡ്വര്‍ടൈസിംഗിന് ഏജന്‍സി ഓഫ് ദി ഇയര്‍ പുരസ്കാരം
12:26 AM Sep 29, 2022 | Deepika.com