കൊച്ചി: പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡ് ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളിലെ ഓൺലൈൻ, ഓഫ്ലൈൻ വ്യാപാരികളിൽനിന്നുള്ള 1600-ലധികം ഓഫറുകൾ ലഭ്യമാണ്.
ഓഫറുകൾ ഇലക്ട്രോണിക്സ്, മൊബൈലുകൾ, ഫാഷൻ, ലൈഫ്സ്റ്റൈൽ, ആഭരണങ്ങൾ, യാത്രകൾ, ഓൺലൈൻ മാർക്കറ്റ്പ്ലേസുകൾ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ വിഭാഗങ്ങളിൽ ലഭിക്കും.
ഓഫറിൽ എഴുപതിലധികം ദേശീയ ഓഫറുകളും 2600 നഗരങ്ങളിലായി 1550 പ്രാദേശിക, ഹൈപ്പർലോക്കൽ ഓഫറുകളും ഉൾപ്പെടുന്നു. ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്കു വിവിധ പാർട്ണർ ബ്രാൻഡുകളിൽനിന്ന് 22.5 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും.
എസ്ബിഐ കാർഡ് ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു
11:46 PM Sep 26, 2022 | Deepika.com