നികുതി കുറച്ചു; പൗണ്ട് താണു

11:46 PM Sep 26, 2022 | Deepika.com
ല​​​​​ണ്ട​​​​​ൻ: ബ്രി​​​​​ട്ടീ​​​​​ഷ് ട്ര​​​​​ഷ​​​​​റി സെ​​​​​ക്ര​​​​​ട്ട​​​​​റി ക​​​​​വാ​​​​​സി ക​​​​​ർ​​​​​തെം​​​​​ഗ് നി​​​​​കു​​​​​തി വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്ക​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഡോ​​​​​ള​​​​​റു​​​​​മാ​​​​​യു​​​​​ള്ള വി​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ പൗ​​​​​ണ്ട് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും കു​​​​​റ​​​​​ഞ്ഞ മൂ​​​​​ല്യ​​​​​ത്തി​​​​​ലെ​​​​​ത്തി. 1.0373 യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​ർ ന​​​​ൽ​​​​കി​​​​യാ​​​​ലെ ഒ​​​​രു പൗ​​​​ണ്ട് ല​​​​ഭി​​​​ക്കൂ. രാ​​​​​വി​​​​​ലെ 1.07 ഡോ​​​​​ള​​​​​റാ​​​​​യി​​​​​രു​​​​​ന്നു.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച മു​​​​​ത​​​​​ൽ ഇ​​​​​ന്ന​​​​​ലെ വ​​​​​രെ പൗ​​​​​ണ്ടി​​​​​ന്‍റെ മൂ​​​​​ല്യം അ​​​​ഞ്ചു ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​ടി​​​​​ഞ്ഞു. അ​​​​​ന്പ​​​​​തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ യു​​​​​കെ ന​​​​ട​​​​ത്തു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​​ലി​​​​​യ നി​​​​​കു​​​​​തി കു​​​​​റ​​​​​യ്ക്ക​​​​ലാ​​​​ണു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 4500 കോ​​​​​ടി പൗ​​​​​ണ്ടി​​​​​ന്‍റെ നി​​​​​കു​​​​​തി കു​​​​റ​​​​യ്ക്ക​​​​ലാ​​ണു ല​​​​ക്ഷ്യം.

മൂ​​​​​ന്നാ​​​​​ഴ്ച മു​​​​​ന്പ് ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലേ​​​​​റി​​​​​യ ലി​​​​​സ് ട്ര​​​​​സ് മ​​​​​ന്ത്രി​​​​​സ​​​​​ഭ നി​​​​​കു​​​​​തി വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്കു​​​​​മെ​​ന്നു നേ​​​​​ര​​​​​ത്തെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, നി​​​​​കു​​​​​തി നി​​​​​ര​​​​​ക്കി​​​​​ൽ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന കു​​​​​റ​​​​​വ് രാ​​​​​ജ്യ​​​​​ത്തി​​​​​നു വ​​​​​ൻ ബാ​​​​​ധ്യ​​​​​ത​​​​​യാ​​​​​കു​​​​​മെ​​​​​ന്നും ക​​​​​ൺ​​​​​സ​​​​​ർ​​​​​വേ​​​​​റ്റീ​​​​​വ് പാ​​​​​ർ​​​​​ട്ടി ചൂ​​​​​താ​​​​​ട്ട​​​​​മാ​​​​​ണു ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ലി​​​​​ബ​​​​​റ​​​​​ൽ പാ​​​​​ർ​​​​​ട്ടി പ​​​​​റ​​​​​ഞ്ഞു.