കൊച്ചി: പ്രമുഖ ബേബി കെയര്‍ ഉല്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്സ് കുട്ടികള്‍ക്കായി ‘ഡയപ്പര്‍’ ശ്രേണി പുറത്തിറക്കി.
ലേ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ടയാണ് ഡയപ്പര്‍ സീരീസ് പുറത്തിറക്കിയത്. ആദ്യ വില്പനയുടെ ഉദ്ഘാടനം പോപ്പീസ് ബേബി കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ് ഇഖ്റ ഹോസ്പിറ്റല്‍ ഗ്രൂപ്പ് പ്രസിഡന്റ് സി.പി. കുഞ്ഞിമുഹമ്മദിന് നല്കി നിര്‍വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക്സ് കൊച്ചി ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ. ആര്. മഞ്ജു, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ഹുസൈന് കോയ, ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ. മുജീബ് റഹ്മാന്, ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വി. അയ്യപ്പന് നായര്‍, പോപ്പീസ് എഫ്എംസിജി ഡിവിഷന് ബിസിനസ് മേധാവി രവി എന്‍. മേനോന്, റീജണല്‍ മാനേജര്‍ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
‘ഡയപ്പര്‍’ ശ്രേണി പുറത്തിറക്കി പോപ്പീസ് ബേബികെയര്‍ പ്രോഡക്ട്സ്
11:46 PM Sep 26, 2022 | Deepika.com